Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

നവരാത്രി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബംഗളൂരു കന്റോൺമെന്റിൽ നിന്ന് ഒക്ടോബർ 16-ന് വൈകിട്ട് 4.40-ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരത്തെത്തും. സേലം, പാലക്കാട്, കോട്ടയം വഴിയുള്ള ഈ സർവീസിന്റെ മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40-നാണ് ക്രമീകരിച്ചിരിക്കുന്നത്.

അതോടൊപ്പം, ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംവിധാനമനുസരിച്ച് ഒരു മിനിറ്റാണ് ട്രെയിനിന് ഇവിടെ സ്റ്റോപ്പ് ഉണ്ടാവുക. എറണാകുളത്തേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 2.30-നും ബംഗളൂരുവിലേക്കുള്ള ട്രെയിൻ രാവിലെ 10.59-നും ഒറ്റപ്പാലത്ത് എത്തിച്ചേരും.

Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

ട്രെയിനിലെ മദ്യപാനം ഇനി ‘വിലപോകില്ല’; റെയിൽവേ പോലീസിന്റെ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം

Popular News

ടിക്കറ്റ് നിരക്ക് നിയമം പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കും; വിമാനക്കമ്പനികൾക്ക് സ...

Popular News

കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; കേരള-കർണാടക ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

Save your stories

Sign in