'പ്രതിരോധത്തിന്റെ കരുത്തായി പിജെ വരട്ടെ...'; മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്ത് പി. ജയരാജനായി ഫ്‌ലക്‌സ് ബോര്‍ഡ്
മലപ്പുറത്ത് പി ജയരാജന്റെ ഫ്‌ലെക്‌സ് ബോര്‍ഡ്. 'പ്രതിരോധത്തിന്റെ കരുത്തുമായി പിജെ വരട്ടെ' എന്നാണ് ഫ്‌ലക്‌സിലെ വാചകങ്ങള്‍. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പി ജയരാജനെ അനുകൂലിച്ച് ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വണ്ടൂര്‍ വാണിയമ്പലം കറുത്തേനിയിലാണ് 'പി ജെ ആര്‍മി' എന്ന പേരില്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചിരിക്കുന്നത്.
''വാക്കുകളല്ല വര്‍ത്തമാനകാലം ആവശ്യപ്പെടുന്നത്... പ്രതിരോധത്തിന്റെ കരുത്താണ്...' എന്ന വരികളോടൊപ്പം ''ആ കരുത്തുമായി പിജെ വരട്ടെ'' എന്ന സന്ദേശവും ഫ്‌ലെക്‌സിലുണ്ട്. മലപ്പുറം ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ജില്ലയിലെ 16 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജനെ മുന്നോട്ട് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തുന്ന തരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.