Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി

ന്യൂഡല്‍ഹി: കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ തിരികെയെത്തിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. 

ആക്രമണത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയാണുണ്ടായതെന്നും, ഇതിനാല്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ് കടുത്ത അനിശ്ചിതത്വത്തിലും ഭയത്തിലും വിമാനത്താവളത്തിലും പരിസരത്തുമായി കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പൗരന്മാരുടെ സുരക്ഷ മുന്‍നിര്‍ത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി നേരിടാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിക്കണം. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരടക്കമുള്ള മുഴുവന്‍ ഇന്ത്യക്കാരെയും എംബസിയുടെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരുടെ കൃത്യമായ വിവരങ്ങളും തല്‍സ്ഥിതിയും എത്രയും വേഗം ഔദ്യോഗികമായി പുറത്തുവിടാന്‍ തയ്യാറാകണമെന്നും ഇത് നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങളുടെ ആശങ്കയകറ്റാന്‍ സഹായിക്കുമെന്നും എം.പി ചൂണ്ടികാണിച്ചു. യാത്രക്കാര്‍ക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് നാട്ടിലെ കുടുംബങ്ങളെ അറിയിക്കാന്‍ കഴിയുന്ന തരത്തില്‍ ഫോണ്‍ വിളിക്കാനടക്കമുള്ള ആശയവിനിമയ സൗകര്യങ്ങള്‍ വിമാനത്താവളത്തിലും ഷെല്‍ട്ടറുകളിലും ഒരുക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പ്രതിപാദിക്കുന്നു. 

വിവരങ്ങള്‍ തത്സമയം അറിയാനും അടിയന്തര സഹായങ്ങള്‍ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക് സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണം എന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ദുരിതത്തിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് മാറ്റിയെടുക്കുന്നതിന് വിമാനക്കമ്പനികള്‍ യാതൊരുവിധ നിരക്കുകളും ഈടാക്കുന്നില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി ഉറപ്പാക്കേണ്ടതുണ്ട്. ഈ അടിയന്തര സാഹചര്യത്തില്‍ നിലവിലുണ്ടായ അരാജകത്വത്തിനിടയില്‍ പാസ്പോര്‍ട്ടും മറ്റ് പ്രധാന യാത്രാരേഖകളും നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ഭരണപരമായ കാലതാമസമില്ലാതെ 'എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍' ലഭ്യമാക്കി അവരുടെ വേഗത്തിലുള്ള മടക്കയാത്ര സുഗമമാക്കാന്‍ എംബസി സഹായം നല്‍കണമെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ശക്തമായി ആവശ്യപ്പെട്ടു.


Related articles

See all
Popular News

'പ്രതിഷേധക്കാരെ നേരിടാൻ ഗുണ്ടകളെ ഇറക്കും'; വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് എസ്. സുരേഷ്

Popular News

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ; ചീഫ് ജസ്റ്റിസിനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കുമെ...

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില...

Save your stories

Sign in