Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം; സേ പരീക്ഷ ജൂണ്‍ 29 ന്

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം; സേ പരീക്ഷ ജൂണ്‍ 29 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. ഇത്തവണ 77.97 ശതമാനമാണ് ആകെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 70.06 ശതമാനവുമായിരുന്നു വിജയം.

ഇത്തവണ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ സംസ്ഥാനത്തെ 1,990 സ്‌കൂളുകളില്‍ നിന്നായി റെഗുലര്‍ വിഭാഗത്തില്‍ മാത്രം 3,72,423 പേര്‍ പരീക്ഷ എഴുതിയതില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

മാര്‍ച്ച് 6 മുതല്‍ 26 വരെയായിരുന്നു സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നടന്നത്. പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും മാര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള 'സേ'പരീക്ഷകള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും  പരീക്ഷ ഫലം അറിയാം. 


Related articles

See all
Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Save your stories

Sign in