കർണാടകയിൽ ഡി.കെ യുഗം; മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും മന്ത്രിമാരും അധികാരമേറ്റു
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ അധികാരമേറ്റു. രാജ്ഭവനിൽ (ലോക്ഭവൻ) നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയെ തൊട്ടാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സ്ഥാനമൊഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കൊപ്പമാണ് ഡി.കെ. ശിവകുമാർ ചടങ്ങിലേക്ക് എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഡി.കെ. ശിവകുമാറിനൊപ്പം ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവരടക്കം 11 മന്ത്രിമാരും ഇന്ന് കർണാടക മന്ത്രിസഭയുടെ ഭാഗമായി അധികാരമേറ്റിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബെംഗളൂരുവിലെത്തിയിരുന്നു.
സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് മന്ത്രിയായി ചുമതലയേറ്റു എന്നത് ശ്രദ്ധേയമാണ്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, എം.ബി. പാട്ടീൽ എന്നിവരും പുതിയ മന്ത്രിസഭയിലുണ്ട്. ഇതിനുപുറമെ ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരുടെ പേരുകളാണ് ദില്ലിയിൽ നിന്ന് ഹൈക്കമാൻഡ് അംഗീകരിച്ച് നൽകിയ പട്ടികയിലുള്ളത്. പുതിയ മന്ത്രിസഭ നിലവിൽ വന്നതോടെ കർണാടക കോൺഗ്രസിൽ പുതിയൊരു രാഷ്ട്രീയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.