കുട്ടികളെ കൃഷി പഠിപ്പിക്കാന്‍ 'കതിര്' പദ്ധതി; ഉദ്ഘാടനം ജൂണ്‍ 5-ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും, കുട്ടിക്കര്‍ഷകര്‍ക്ക് ആദരവെന്നും മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയതായി ആവിഷ്‌കരിച്ച 'കതിര്' പദ്ധതിക്ക് തുടക്കമാകുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5-ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.
'കതിര്' പദ്ധതിക്കൊപ്പം തന്നെ സംസ്ഥാനത്തെ സ്കൂളുകളിലും വീടുകളിലും കാർഷിക സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' എന്ന സമഗ്ര കാർഷിക യജ്ഞത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. പുതിയ തലമുറയിൽ കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കാനും പരിസ്ഥിതിബോധം വളർത്താനും ഈ രണ്ട് പദ്ധതികളും ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഉദ്ഘാടന ചടങ്ങിൽ വെച്ച് സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകരെയും മാതൃകാ കർഷകരെയും ആദരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർഷിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച പ്രായഭേദമന്യേയുള്ള കർഷകർക്ക് ഈ ചടങ്ങിലെ ആദരവ് വലിയ പ്രോത്സാഹനമാകുമെന്നും കൃഷി-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി പദ്ധതിയുടെ വിജയത്തിനായി താഴേത്തട്ടിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.