Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കേക്കിലും ചീസിലും പീസയിലും 'ഓണപൂക്കളം' ; ഓണാവേശത്തില്‍ ദുബായ് നഗരം

കേക്കിലും ചീസിലും പീസയിലും 'ഓണപൂക്കളം' ; ഓണാവേശത്തില്‍ ദുബായ് നഗരം
ദുബായ് : ഓണവിപണിയില്‍ പുതുമകളുമായി, കേക്കിലും ചീസിലും പീസയിലും വരെ, ഓണപൂക്കളം ഒരുക്കി ദുബായ് നഗരം ഉത്രാടത്തെ വരവേറ്റു.  പൂക്കള്‍ക്കും പച്ചക്കറികള്‍ക്കും ഇത്തവണയും ആവശ്യക്കാര്‍ കൂടുതലായിരുന്നു. ഓണ വിപണി പിടിച്ചെടുക്കാന്‍ , പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചായിരുന്നു വ്യാപാരികളുടെ മുന്നേറ്റം. ഇതിന്റെ ഭാഗമായി, ദുബായ് കരാമയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍, പൂക്കള്‍ മാതൃകയില്‍, കേക്ക് നിര്‍മ്മിച്ചു. മലയാളത്തില്‍ ഓണാശംസകള്‍ എന്ന് , കേക്കില്‍ എഴുതിയും , ഇവര്‍ മലയാള തിളക്കം കൂട്ടി. ഇപ്രകാരം, നിറങ്ങളില്‍ ആറാടിയ കേക്ക് , നിരവധി പേരെ ആകര്‍ഷിപ്പിച്ചു. കൂടാതെ, ഓണപ്പൂക്കളം മാതൃകയില്‍ പീസ, നിര്‍മ്മിച്ചും മറ്റൊരു പുതുമ സൃഷിടിച്ചു. ചീസ് എന്ന പാല്‍ക്കട്ടിയില്‍, ഹാപ്പി ഓണം അലങ്കരിച്ചും, വിദേശികള്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കളെ ഇവര്‍ ആകര്‍ഷിപ്പിച്ചു. കൂടാതെ, വിവിധതരം പൂക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. വിലയില്‍ വന്‍ ഇളവു നല്‍കി, പച്ചക്കറി വിപണിയും സജീവമായി. കൂടാതെ, വാഴയില, വിവിധ തരം പായസങ്ങള്‍, അച്ചാറുകള്‍, പഴ വര്‍ഗങ്ങള്‍ എന്നിവയും ഉത്രാട ദിനത്തിലെ ഉഗ്രന്‍ ഓഫറുകളില്‍ സ്ഥാനം നേടി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in