ദുബായ് : യുഡിഎഫ് സര്‍ക്കാരിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' എന്ന ജനകീയ പദ്ധതിയുടെ ഭാഗമായി , കേരളത്തിലെ കെ എസ് ആര്‍ ടി സി ബസ്സുകളിലെ സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദര്‍ശിനി'യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദുബായില്‍ ആഘോഷം ഒരുക്കിയത്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി കന്നി ബസ് യാത്ര ആരംഭിച്ചപ്പോഴാണ്, കടല്‍ കടന്ന് ഒരുവേദിയില്‍ ഇവര്‍ ഒന്നിച്ചിരുന്ന് നാടിന്റെ ആഘോഷം ഒരുക്കിയത്. ദുബായിലെ ഈ പരിപാടി ഉദ്ഘാടനം ചെയ്തതും സ്ത്രീയാണ്.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ദുബായ് ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റിയാണ് ആഘോഷം ഒരുക്കിയത്. ഇന്‍കാസ് വനിതാ അംഗം കൂടിയായ നേതാവ് ജിന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. ദുബായ് പ്രസിഡന്റ് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് നേതാക്കളായ ബാലന്‍ പവിത്രന്‍, ടൈറ്റസ് പുലൂരാന്‍, പ്രജീഷ് ബാലുശ്ശേരി, ഷംസീര്‍ നാദാപുരം, അഡ്വ: രാജു ഡാനിയേല്‍, അരിഷ് അബൂബക്കര്‍, ജിജു കാര്‍ത്തികപ്പള്ളി, ബാഫക്കി ഹുസൈന്‍, റാഫി നിലമേല്‍, ഫൈസല്‍ തങ്ങള്‍, പ്രകാശന്‍ മേപ്പയ്യൂര്‍, ആന്റോ എബ്രഹാം, ബിനോ ലോപ്പസ്, സന്ദീപ് പൊന്മൊത്, റിയാസ് പാലക്കാട്, റഫീഖ് അലി എറണാകുളം, ജെനി പോള്‍, ദീപ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേക്ക് മുറിച്ചും മധുരം പങ്കുവെച്ചും നടത്തിയ ആഘോഷത്തില്‍ നിരവധി പ്രവര്‍ത്തകരും വനിതാ അംഗങ്ങളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷൈജു അമ്മാനപ്പാറ സ്വാഗതവും ബഷീര്‍ നരണിപ്പുഴ നന്ദിയും പറഞ്ഞു.
സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കേരളത്തില്‍ : ആഘോഷം ദുബായില്‍ ; ഉദ്ഘാടനം ചെയ്തത് പ്രവാസിയായ സ്ത്രീ