Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ ഇനി ത്രീ ഡി ഇഫക്ട് സീബ്രാ റോഡ് ക്രോസിങ് ; ലക്ഷ്യം വാഹനാപകടം കുറയ്ക്കുക

യുഎഇയില്‍ ഇനി ത്രീ ഡി ഇഫക്ട് സീബ്രാ റോഡ് ക്രോസിങ് ; ലക്ഷ്യം വാഹനാപകടം കുറയ്ക്കുക
ദുബായ് : യുഎഇയില്‍ ഇനി ത്രീ ഡി ഇഫക്ട് ഉള്ള, സീബ്രാ റോഡ് ക്രോസിങ് സംവിധാനം വ്യാപകമാക്കുന്നു. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും, അപകടങ്ങള്‍ തടയുന്നതിനും ഇത് ഏറെ ഗുണം ചെയ്യുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഇത്തരത്തില്‍ ത്രീ ഡി ചിത്രം കാണുമ്പോള്‍, ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്താനും, ശ്രദ്ധയോടെ നോക്കാനും പ്രേരിപ്പിക്കുന്നു. യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ ഖൈമയിലെ പോലീസ് സേന, നഗരത്തില്‍ ഇത്തരത്തിലുള്ള കൂടുതല്‍ 3 ഡി സീബ്ര ക്രോസിങ്ങുകള്‍ പെയിന്റ് ചെയ്ത് തുടങ്ങി. ഇതിന്റെ ചെലവും വളരെ കുറവാണ്. ലണ്ടനിലും ഇന്ത്യയിലുമായി വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ നൂതന കാല്‍നട പാത , ട്രാഫിക് മന്ദഗതിയില്‍ ആക്കുമെന്നും വേഗത മൂലമുള്ള അപകടങ്ങള്‍ തടയുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, കാല്‍നടയാത്രക്കാര്‍ക്ക് റോഡിന് കുറുകെ ഫ്‌ലോട്ടിംഗ് ബ്ലോക്കുകളില്‍ നടക്കുന്നത് പോലെയാണ് ഇത് തോന്നിപ്പിക്കുക.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in