അതിജീവനത്തിന്റെ ശബ്ദം; നേപ്പാള്‍ പ്രളയത്തില്‍ തകര്‍ന്ന ടണലില്‍ നിന്ന് 9 ദിവസത്തിന് ശേഷം 2 പേരെ ജീവനോടെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളില്‍ നിന്ന് അത്ഭുതകരമായ അതിജീവന വാര്‍ത്ത. നേപ്പാളിലെ ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിലെ ടണലില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. തകര്‍ന്ന തുരങ്കത്തിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്താനായത്. കൂടുതല്‍ ആളുകള്‍ ഇനിയും ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
'പരിഭ്രമിക്കേണ്ട, നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്' എന്ന് പുറത്തുനിന്ന് സൈന്യവും രക്ഷാപ്രവര്‍ത്തകരും വിളിച്ചുപറഞ്ഞപ്പോള്‍ ടണലിന്റെ ഉള്ളില്‍ നിന്ന് അനുകൂലമായ മറുപടി ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് രണ്ടുപേരെയും ജീവനോടെ പുറത്തെത്തിച്ചത്. നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്നായി 900-ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതില്‍ 500-ഓളം പേര്‍ വിവിധ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്.
നേപ്പാള്‍ സൈന്യവും പോലീസും അത്യാധുനിക സജ്ജീകരണങ്ങളോടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മിന്നല്‍ പ്രളയത്തില്‍ നേപ്പാളില്‍ ഇതുവരെ 1,259 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. പ്രളയം കതിരറ്റ നാശം വിതച്ച ചൈനീസ് അതിര്‍ത്തിയിലെ ടിബറ്റ് ഭാഗത്ത് 21 പേര്‍ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.