Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ഓഗസ്റ്റ് 28ന്, ആഗോള റിലീസ് സെപ്റ്റംബർ 24ന്

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ഓഗസ്റ്റ് 28ന്, ആഗോള റിലീസ് സെപ്റ്റംബർ 24ന്

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’യുടെ രണ്ടാം ഗാനം ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഡല്ലാസ് കോൺസെർട്ടിനിടെയാണ് ഗാനത്തിന്റെ പ്രത്യേക ലോഞ്ച്. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ഗാനം വേദിയിൽ ലൈവായി അവതരിപ്പിച്ചായിരിക്കും റിലീസ്.

ഓഗസ്റ്റ് 28ന് ലൈവ് ലോഞ്ചിന് ശേഷം ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും എത്തും. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

ഗാനത്തിന്റെ ലോഞ്ചിനായി നാനിയും ഡല്ലാസിലെത്തിയിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീത പരിപാടിക്കിടെ നായകന്റെ സാന്നിധ്യത്തിൽ ഒരു സിനിമയിലെ ഗാനം നേരിട്ട് പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.നാനി അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരങ്ങളിലൊന്നായാണ് ചിത്രത്തിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസർ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലൻസിനും ആക്ഷനും നൽകുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയൽ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രാഘവിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ട് നേരത്തെ പുറത്തിറക്കിയ ഗ്ലിംപ്സ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.ചിത്രത്തിലെ ആദ്യ ഗാനമായ ‘ആയാ ഷേർ’ ഇതിനോടകം ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഗാനത്തിലെ നാനിയുടെ ഹുക്ക് സ്റ്റെപ്പും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഗാനത്തിനായുള്ള കാത്തിരിപ്പ് ശക്തമായിരിക്കുന്നത്.

നാനിക്കും രാഘവ് ജൂയലിനും പുറമെ സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ‘ദ പാരഡൈസ്’ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.

അണിയറപ്രവർത്തകർ
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: എസ്.എൽ.വി സിനിമാസ്
ഛായാഗ്രഹണം: സി.എച്ച്. സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പി.ആർ.ഒ: ശബരി


Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in