Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തട്ടത്തില്‍ കൈപ്പൊളി സിപിഎം, അനില്‍കുമാറിന്റെ പരാമര്‍ശം അനവസരത്തില്ലെന്ന് മുസ്ലീംലീഗ്‌

തട്ടത്തില്‍ കൈപ്പൊളി സിപിഎം, അനില്‍കുമാറിന്റെ പരാമര്‍ശം അനവസരത്തില്ലെന്ന് മുസ്ലീംലീഗ്‌
സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്.പരാമര്‍ശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.എങ്ങനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം.തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയില്‍ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാന്‍ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. തട്ടം പരാമര്‍ശത്തില്‍ കെ അനില്‍കുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയില്‍ ആണ് സംസാരിക്കുന്നത്. സംഘപരിവാര്‍ നിലപാടില്‍ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീര്‍ മലപ്പുറത്ത് പറഞ്ഞു. അതേസമയം തട്ടം വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം മതചാരങ്ങള്‍ക്കെതിരാണെന്ന രീതിയില്‍ അഡ്വ. അനില്‍കുമാറിന്റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനില്‍കുമാറിന്റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും എംഎ ബേബി പറഞ്ഞു.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in