Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
എറണാകുളം മുനമ്പത്ത് മല്‍സ്യബന്ധനബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മല്‍സ്യത്തൊഴിലാളിയായ കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം. തോപ്പുംപടിയില്‍ നിന്ന് പോയ സില്‍വര്‍ സ്റ്റാര്‍ എന്ന ചൂണ്ട ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ട് പിന്നില്‍നിന്ന് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങി. മല്‍സ്യബന്ധനത്തിനുശേഷം വിശ്രമിക്കുകയായിരുന്ന എട്ട് തൊഴിലാളികളും കടലില്‍ വീണു. എല്ലാവരെയും ഇടിച്ച ബോട്ടിലെ ജീവനക്കാര്‍ തന്നെ രക്ഷപെടുത്തിയെങ്കിലും ജോസ് ആന്റണി മാത്രം മരിച്ചു. മറ്റാര്‍ക്കും പരുക്കില്ല. മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നൂറിന്‍മോള്‍ ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്. കോസ്റ്റല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related articles

See all
Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Popular News

ജുവനൈല്‍ കേസ്: പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണം, നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന്...

Popular News

സ്വാശ്രയ കോഴ്സ് അനുമതി: സർക്കാരിന്റെ തീരുമാനം സ്വാഗതാർഹം, ഇടത് സംഘടനകൾ വിഷയം വക്രീകരിക്കുക...

Save your stories

Sign in