Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

53 പന്തിൽ 101! റെക്കോർഡ് സെഞ്ച്വറിയുമായി പ്രിട്ടോറിയസ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

53 പന്തിൽ 101! റെക്കോർഡ് സെഞ്ച്വറിയുമായി പ്രിട്ടോറിയസ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

വിൻഡ്ഹോക്: ആഫ്രിക്കൻ ത്രിരാഷ്ട്ര ടി20 പോരാട്ടത്തിൽ ആവേശകരമായ ജയവുമായി ദക്ഷിണാഫ്രിക്ക. നമീബിയക്കെതിരായ മത്സരത്തിൽ 11 റൺസിനാണ് പ്രോട്ടീസ് വിജയം സ്വന്തമാക്കിയത്. 20കാരനായ ലുവാൻ ഡ്രി പ്രിട്ടോറിയസിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയുടെ ജയത്തിന് അടിത്തറയൊരുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നമീബിയയും ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ ഇന്നിങ്സ് അവസാനിച്ചു.

വെറും 53 പന്തിൽ എട്ട് സിക്സും അഞ്ച് ഫോറും സഹിതം 101 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ഫുൾ മെമ്പർ രാജ്യത്തിനെതിരായ ടി20 രാജ്യാന്തര മത്സരത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പ്രിട്ടോറിയസ് സ്വന്തമാക്കി. 20 വയസും 161 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടത്തിലെത്തിയത്.

2019ൽ അയർലൻഡിനെതിരെ സെഞ്ച്വറി നേടിയ അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായിയുടെ റെക്കോർഡാണ് പ്രിട്ടോറിയസ് മറികടന്നത്. സസായി 20 വയസും 337 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഫുൾ മെമ്പർ രാജ്യത്തിനെതിരെ ടി20 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.

വിൻഡ്ഹോക്കിൽ പ്രിട്ടോറിയസും സഹ ഓപ്പണർ കോണർ എസ്റ്റെർഹെയ്സനും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 156 റൺസ് കൂട്ടിച്ചേർത്തു. എസ്റ്റെർഹെയ്സൻ 88 റൺസ് നേടി. ഓപ്പണർമാരുടെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 228 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക നേടുന്ന ഏറ്റവും ഉയർന്ന അഞ്ചാമത്തെ ടീം ടോട്ടൽ കൂടിയാണ് 228 റൺസ്. മറുപടി ബാറ്റിങ്ങിൽ നമീബിയ അവസാന ഓവർ വരെ വിജയപ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കുകയായിരുന്നു.

Related articles

See all
Popular News

മെഡൽവേട്ട തുടർന്ന് ഇന്ത്യ; വെള്ളിയാഴ്ച ആറ് സ്വർണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

Popular News

ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും...

Save your stories

Sign in