Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളില്‍ പീഡിപ്പിച്ചു ; 2 പേർ അറസ്റ്റില്‍

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളില്‍ പീഡിപ്പിച്ചു ; 2 പേർ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിനുള്ളില്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങുകയായിരുന്നു. യുവതി ഒറ്റയ്ക്ക് നടന്നുപോവുന്നത് കണ്ട പ്രതികള്‍ ഇവരുമായി പരിചയം സ്ഥാപിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോയില്‍ കയറ്റിവിട്ടു. വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് പീഡനം നടന്ന സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം.

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in