കൂത്തുപറമ്പില്‍ കെഎസ് യു നേതാക്കള്‍ക്ക് നേരെ സിപിഎം-ഡിവൈഎഫ്‌ഐ അക്രമം: എം സി അതുല്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്; വന്‍ പ്രതിഷേധം
കെഎസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യു നേതാക്കളെ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. ഇന്നലെ രാത്രി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിന് സമീപത്ത് വെച്ചാണ് കെഎസ്‌യു നേതാക്കള്‍ ക്രൂരമായ അക്രമത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ എം സി അതുല്‍ ഉള്‍പ്പടെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂത്തുപറമ്പ് നിര്‍മ്മല ഗിരി കോളേജ് കവാടത്തിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുലിനെ ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു അക്രമം. സംഘടിച്ചെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. കോളേജിനു പുറത്ത് കെഎസ്യുവിന്റെ കൊടി മരം സ്ഥാപിക്കുന്നതിനിടെയാണ് അക്രമം. അതുലിന് തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റു. കെ എസ് യു കൂത്ത് പറമ്പ് ബ്ലോക്ക് പ്രസിഡന്റ് സൂര്യ തേജ്, വൈസ് പ്രസിഡന്റ് ഗോകുല്‍ രാജ്, നിര്‍മ്മലഗിരി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ടോം എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. മൂവരും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സി.പി.എം നേതാക്കള്‍ക്ക് നല്‍കുന്ന പോലീസ് സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അതുല്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അഭിപ്രായം പറഞ്ഞതിനും പരാതി നല്‍കിയതിനും ഒരു വിദ്യാര്‍ത്ഥി നേതാവിനെ ആക്രമിച്ച് നിശ്ശബ്ദനാക്കാമെന്ന് സി.പി.എം കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തിലെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.