Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതർക്ക് നൽകിയ റെംഡെസിവിർ (Remdesivir) മരുന്ന് കാലാവധി കഴിഞ്ഞതാണോയെന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. 2021-ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മേയ് മാസത്തോടെ അവസാനിച്ചതാണ്. എന്നാൽ, ഇതിനു ശേഷവും 2024-ലും 2025-ലും നിപ ബാധിതരായ രോഗികൾക്ക് ഈ മരുന്ന് നൽകിയതായി മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടി.

കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതർ മരണപ്പെട്ടതെന്ന് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവം അന്വേഷിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. 2023 മേയ് 30-ന് മരുന്നിന്റെ കാലാവധി അവസാനിച്ചെങ്കിലും അതിനുശേഷവും രോഗികൾക്ക് ഇതേ മരുന്ന് നൽകിയെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

സംഭവത്തിൽ ഉയർന്ന കടുത്ത ഗുരുതരമായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി വ്യക്തമാക്കി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവരുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related articles

See all
Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in