Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹെെസ്കൂൾ അധ്യാപന പരിചയം മാത്രമുളള ഒരാൾ പിന്നിലാക്കിയ അധ്യാപകന്‍റെ യോഗ്യത ഇതാ: സംവിധായകൻ സക്കറിയ

ഹെെസ്കൂൾ അധ്യാപന പരിചയം മാത്രമുളള ഒരാൾ പിന്നിലാക്കിയ അധ്യാപകന്‍റെ യോഗ്യത ഇതാ: സംവിധായകൻ സക്കറിയ
സി.പി.എം നേതാവും മുൻ എം.പിയുമായി എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സർവകലാശാലയിൽ അധ്യാപികയായി നിയമിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകൻ സക്കറിയ. റാങ്ക് പട്ടികയിൽ നിന്നും യോഗ്യതയുള്ള ഡോ. വി.ഹിക്മത്തുല്ലയെ ഒഴിവാക്കിയതിനെതിരെയാണ് സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈസ്‌കൂൾ അധ്യാപന പരിചയം മാത്രമുള്ള വനിതയ്ക്ക് ഭർത്താവ് മുൻ എം പിയാണ് എന്ന പേരിൽ മാത്രം റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയത് സംവരണത്തിനും പാർട്ടിക്കും മതത്തിനും അപ്പുറം ഇത് മെറിറ്റിന്‍റെ കൂടി പ്രശ്നമാണെന്നും സക്കറിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിൻതളളപ്പെട്ട ഡോ. വി. ഹിക്മത്തുളളയുടെ വിദ്യാഭ്യാസ യോഗ്യതകളും അധികയോഗ്യതകളും സക്കറിയ അക്കമിട്ടു നിരത്തുന്നു. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്നീ സിനിമകളിലെ അഭിനേതാവ് കൂടിയാണ് ഹിക്മത്തുളള. സക്കറിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
Hikmathulla Vallikkapatta ❤️. ഡോ.വി.ഹിക്മത്തുല്ല കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ മലയാളനാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്ഡി നേടി. ഗവ: കോളേജ്, യൂണിവേഴ്സിറ്റി തലത്തിൽ ആറു വർഷത്തെ അധ്യാപനം അടക്കം 15 ലധികം വർഷത്തെ കോളേജ് അധ്യാപന പരിചയം. പുരസ്കാരങ്ങൾ: 1.അങ്കണം- ടി.വി. കൊച്ചുബാവ കവിതാ പുരസ്കാരം, 2.ബാങ്ക് വർക്കേഴ്സ് ഫോറം കവിതാ പുരസ്കാരം 3. ഭരത് പി.ജെ.ആന്റണി നാടക നിരൂപണ പുരസ്കാരം, 4.നാടക മേഖലയിലുള്ള മികച്ച പ്രബന്ധത്തിന് All kerala oriental Conference endowment. കൃതികൾ: 1. പനിച്ച ജലാശയങ്ങൾ ( കവിതാ സമാഹാരം) 2. അറ്റ് ദ സ്റ്റേജ് (നാടകസമാഹാരം ) 3. നാടക പുസ്തകം (കുട്ടികളുടെ നാടകങ്ങൾ) 4. ഇസ്ലാമോഫോബിയ: പ്രതിവിചാരങ്ങൾ 5. മാപ്പിളസാഹിത്യവും മലയാളഭാവനയും ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും ഗവേഷണ ജേർണലുകളിലും നാടകം, മാപ്പിളസാഹിത്യം, ബഹുജൻ രാഷ്ട്രീയം എന്നിവയെപ്പറ്റി എഴുതുന്നു. സുഡാനി ഫ്രം നൈജീരിയ (സിനിമ), ഹലാൽ ലവ് സ്റ്റോറി (സിനിമ), വരട്ടുചൊറി (Docu - Fction), A Documentary about disappearance (Docu -fiction), water bottle (Short film) എന്നിവയിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹത്തെ പിന്നിലാക്കിക്കൊണ്ടാണ് ഹൈസ്കൂൾ അദ്ധ്യാപന പരിചയം മാത്രമുള്ള ഒരാൾ ഭർത്താവ് മുൻ MP MB Rajesh ആണ് എന്ന പേരിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തുന്നത്🤐 സംവരണത്തിനും പാർട്ടിക്കും മതത്തിനുമപ്പുറം ഇത് മെറിറ്റിന്റെ കൂടെ പ്രശ്നമാണ്...
[embed]https://www.facebook.com/sakariya1/posts/10226475466572083[/embed]

Related articles

See all
Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

നിലമ്പൂരിൽ പട്ടാപ്പകൽ 9.95 ലക്ഷം രൂപ കവർന്ന കേസ്; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പോലീസ...

Popular News

ഡെങ്കിപ്പനി വ്യാപനം രൂക്ഷം; കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ് മൂന്ന് ദിവസത്തേക്ക് അടച്ചി...

Save your stories

Sign in