Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘ഖലീഫ’ ബോക്സ് ഓഫീസിൽ കുതിക്കുന്നു; 3 ദിവസം കൊണ്ട് ആഗോള ഗ്രോസ് 30 കോടി

‘ഖലീഫ’ ബോക്സ് ഓഫീസിൽ കുതിക്കുന്നു; 3 ദിവസം കൊണ്ട് ആഗോള ഗ്രോസ് 30 കോടി

പൃഥ്വിരാജ് സുകുമാരൻ–വൈശാഖ്–ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഖലീഫ’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 30 കോടി രൂപ ഗ്രോസ് നേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ഇന്ത്യയിൽ നിന്ന് 13 കോടി രൂപയും വിദേശ മാർക്കറ്റുകളിൽ നിന്ന് 17 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്.

ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയുമാണ് സഹനിർമാതാക്കൾ.റിലീസ് ദിനത്തിൽ ആഗോളതലത്തിൽ 14.5 കോടി രൂപ നേടിയ ‘ഖലീഫ’ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ഏകദേശം എട്ട് കോടി രൂപ വീതം സ്വന്തമാക്കിയതായാണ് കണക്ക്. ഇതോടെ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷനുകളിൽ ഒന്നായി ചിത്രം മാറുമെന്ന പ്രതീക്ഷ ശക്തമായി.

ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോളതലത്തിൽ പല കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ചിത്രം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. അതേസമയം, മാമ്പറക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാലിന്റെയും ഐവർ അലക്സാണ്ടറായി എത്തുന്ന ടൊവിനോ തോമസിന്റെയും സാന്നിധ്യം പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്. ഫെസ്റ്റിവൽ മാസ് ആക്ഷൻ ഡ്രാമയായി കഥ പറയുന്ന ‘ഖലീഫ’യുടെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

മോഹൻലാലായിരിക്കും രണ്ടാം ഭാഗത്തിലെ നായകൻ. ആദ്യ ഭാഗത്തിന് സമാനമായി സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ബിഗ് ബജറ്റ് എന്റർടെയ്‌നറായാണ് രണ്ടാം ഭാഗവും ഒരുങ്ങുകയെന്നാണ് സൂചന.നീൽ നിതിൻ മുകേഷ്, മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ‘ഖലീഫ’യിലെ താരനിരയിലുണ്ട്.

ജോമോൻ ടി. ജോണാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചത്.സുരേഷ് ദിവാകർ കോ-ഡയറക്ടറായും ഷൈൻ വർഗീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു. മഷർ ഹംസയാണ് കോസ്റ്റ്യൂംസ്, വിശ്വനാഥ് അരവിന്ദ് കലാസംവിധാനം, അമൽ ചന്ദ്രൻ മേക്കപ്പ്, സിങ്ക് സിനിമ സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചു.

ജാബിർ സുലൈമാണ് അഡീഷണൽ മ്യൂസിക് ഒരുക്കിയത്. ഫൈനൽ മിക്സ് എം.ആർ. രാജാകൃഷ്ണൻ. റെനി ദിവാകറും വിനോഷ് കൈമളും പ്രൊഡക്ഷൻ കൺട്രോളർമാരാണ്.


Related articles

See all
Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Save your stories

Sign in