തിരുവനന്തപുരം : തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത പദ്ധതി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. എക്സ്പ്രസ് ഹൈവേയെ എതിർത്തവർ കെ-റെയിലിനായി വാദിക്കുന്നത് പരിഹാസ്യമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചതിനെ തുടർന്ന് ഓൺലൈൻ യോഗം കൊടിക്കുന്നിൽ സുരേഷ് എംപി ബഹിഷ്കരിച്ചു.