Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിആർപിഎഫ് ആക്രമണത്തിന് പകരം വീട്ടി സൈന്യം; കുൽഗാം ഏറ്റുമുട്ടലിൽ കൊടുംഭീകരൻ ലത്തീഫ് ഭട്ടിന് അന്ത്യം

സിആർപിഎഫ് ആക്രമണത്തിന് പകരം വീട്ടി സൈന്യം; കുൽഗാം ഏറ്റുമുട്ടലിൽ കൊടുംഭീകരൻ ലത്തീഫ് ഭട്ടിന് അന്ത്യം

ശ്രീനഗർ: ജമ്മു കശ്മീറിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധനായ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്‌കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കരുതിയിരുന്ന ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഇയാളെ ഒടുവിൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്ത് ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന്, കീഴടങ്ങാൻ ആവശ്യപ്പെട്ട് സുരക്ഷാ സേന ലത്തീഫ് ഭട്ടുമായി വീഡിയോ കോളിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ, തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ അതീവ സന്തോഷവാനാണെന്നും മറുപടി നൽകി. തുടർന്ന് മസ്ജിദിനുള്ളിൽ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ, സൈന്യം ശക്തമായ തിരിച്ചടി നൽകുകയും ഇയാളെ വധിക്കുകയുമായിരുന്നു.

നവംബർ 11-ന് സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുണ്ട്. അന്ന് നടന്ന ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന് മുന്നോടിയായി ലത്തീഫ് ഭട്ടും കൂട്ടാളികളും പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഇയാളുടെ അടുത്ത സഹായി ഉമർ നിസാർ ദാർ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ആറുമാസമായി ഉമർ നിസാർ ദാറാണ് ലത്തീഫ് ഭട്ടിന് ഒളിത്താവളങ്ങളും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 22-ന് അനന്ത്നാഗിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിലും, ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട കേസിലും ലത്തീഫ് ഭട്ടിന് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ പ്രദേശത്ത് സുരക്ഷാ സേനയുടെ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.



Related articles

See all
Popular News

57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'സർവം മായ' ഉൾപ്പെടെ നാല് മലയാള...

Popular News

അവധിക്കാല യാത്രക്കാർക്ക് സന്തോഷവാർത്ത: ട്രെയിൻ ഗ്രൂപ്പ് ബുക്കിങ്ങിലെ ബെർത്ത് പരിധി എടുത്തു...

Popular News

എം.കെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

Popular News

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ്...

Save your stories

Sign in