Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജനാധിപത്യത്തിന്‍റെ ഇരുണ്ട ദിനം; കേന്ദ്രസർക്കാരിനെതിരായ കർഷക പ്രതിഷേധത്തിന് കോണ്‍ഗ്രസ് പൂർണ പിന്തുണ നല്‍കും: കെ സി വേണുഗോപാൽ

ജനാധിപത്യത്തിന്‍റെ ഇരുണ്ട ദിനം; കേന്ദ്രസർക്കാരിനെതിരായ കർഷക പ്രതിഷേധത്തിന് കോണ്‍ഗ്രസ് പൂർണ പിന്തുണ നല്‍കും: കെ സി വേണുഗോപാൽ
  ന്യൂഡല്‍ഹി: കാർഷിക ബിൽ പാസാക്കിയ സർക്കാർ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഇരുണ്ടദിനമാക്കിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പ്രതിപക്ഷ അവകാശങ്ങൾ ഹനിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ശബ്ദം സർക്കാർ കേൾക്കാൻ തയാറാകുന്നില്ല. കർഷകർക്ക് ഒപ്പം കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സർക്കാരും രാജ്യസഭാ ഉപാധ്യക്ഷനും ഗുഢാലോചന നടത്തി ജനാധിപത്യത്തെ രാജ്യസഭയിൽ തച്ചു തകർത്തു. മെമ്പറുടെ മൗലിക അവകാശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ നിഷേധിച്ചു. സർക്കാർ കർഷകരുടെ ശബ്ദം കേൾക്കാൻ തയാറല്ല. പ്രതിപക്ഷ ശബ്ദം കേൾക്കാൻ തയാറല്ല. കർഷകരും സംഘടനകളും അവരുടെ നില നിൽപ്പിനു വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്നു. ഇവർക്ക് പൂർണ പിന്തുണ പ്രതിപക്ഷം നൽകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കാർഷിക ബില്ലുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം എന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെവാലയും ആവശ്യപ്പെട്ടു. വാച്ച് അൻഡ് വാർഡുകളെ ഉപയോഗിച്ച് രാജ്യസഭ അംഗങ്ങളുടെ അവകാശം തടഞ്ഞു വെച്ചാണ് സർക്കാർ ബിൽ പാസാക്കിയത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക ബിൽ പിൻവലിക്കാൻ സർക്കാർ തയാറാകണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു. [embed]https://www.facebook.com/JaihindNewsChannel/videos/3018824491673688[/embed]

Related articles

See all
Popular News

ദീപാവലി രാത്രിയില്‍ തമിഴ്നാട്ടില്‍ ചോരപ്പുഴ: 9 കൊലപാതകങ്ങള്‍; കൗമാരക്കാരടക്കം കൊല്ലപ്പെട്ട...

Popular News

ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ ശ്വാസംമുട്ടിക്കുന്ന പുകമഞ്ഞ്; വായുനിലവാരം 'അതീവ ഗുരുതരം',...

Popular News

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു, വോട്ട് നിരോധനം രാഷ്ട്രത്തേയും: മോദിക്കെതിരെ രൂക...

Popular News

ദീപാവലി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തുടനീളം വന്‍ തീപിടിത്തങ്ങള്‍: 3 മരണം, നിരവധി പേര്‍ക്ക് പരി...

Save your stories

Sign in