Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയും മറ്റ് 12 'ഇന്ത്യ' മുന്നണി നേതാക്കളും സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ വിഷയം പരിഗണിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇ.സി.ഐ. നെറ്റ് (ECINet), ഇറോനെറ്റ് (ERONet) തുടങ്ങിയ വോട്ടർ പട്ടിക ഡാറ്റാബേസുകളിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയതും മാറ്റങ്ങൾ വരുത്തിയതും ഓഡിറ്റ് ചെയ്യുന്നതിനായി, സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരും മറ്റ് അംഗങ്ങളും ഉൾപ്പെടുന്ന സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ എസ്.ഐ.ആർ. നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിക്കുക, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകളും അതിനുള്ള കാരണങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ, കൃത്യമായ നോട്ടീസോ വാദം കേൾക്കാനുള്ള അവസരമോ നൽകാതെ ആരുടെയും പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ 'ഇന്ത്യ' മുന്നണി ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസിൽ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് നിർണായകമായ ഇടക്കാല ഉത്തരവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും ഹർജിക്കാരും.

Related articles

See all
Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Popular News

ഗ്യാനേഷ് കുമാർ രാജിവെക്കണം ; ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ സമരം പ്രവർത്തകരെ വലിച്ച...

Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Save your stories

Sign in