Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ദുബായ് മെട്രോ ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാ പൊതുഗതാഗതവും ഇന്ന് രാത്രി 8 മുതല്‍ മാര്‍ച്ച് 29 ന് രാവിലെ 6 വരെ നിര്‍ത്തുന്നു : ലക്ഷ്യം വാരാന്ത്യത്തിലെ മൂന്ന് ദിനങ്ങള്‍ പൊതുജനം പുറത്തിറങ്ങരുത്

ദുബായ് മെട്രോ ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാ പൊതുഗതാഗതവും ഇന്ന് രാത്രി 8 മുതല്‍ മാര്‍ച്ച് 29 ന് രാവിലെ 6 വരെ നിര്‍ത്തുന്നു : ലക്ഷ്യം വാരാന്ത്യത്തിലെ മൂന്ന് ദിനങ്ങള്‍ പൊതുജനം പുറത്തിറങ്ങരുത്
ദുബായ് : മെട്രോ ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാ പൊതുഗതാഗത സേവനങ്ങളും മാര്‍ച്ച് 26 വ്യാഴാഴ്ച (ഇന്ന്)  രാത്രി 8 മുതല്‍ മാര്‍ച്ച് 29 ന് രാവിലെ 6 വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. യു.എ.ഇ ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഈ സുപ്രധാന തീരുമാനം അറിയിച്ചത്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ വാഹനങ്ങളില്‍ കൊവിഡിന് എതിരെയുള്ള അണുനശീകരണ പ്രക്രിയകള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദേശം. ഇതോടെ ഈ വാരാന്ത്യത്തിലെ മൂന്ന് ദിനങ്ങളില്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന വലിയ സന്ദേശം കൂടി ഗവണ്‍മെന്‍റ് ലക്ഷ്യമിടുന്നു. ഇതോടെ യു.എ.ഇയിലെ പബ്ലിക്ക് ബസുകള്‍, ടാക്‌സികള്‍, ജലഗതാഗം ഉള്‍പ്പെടെയുള്ള  മുഴുവന്‍ പൊതുഗതാഗതവും ഇന്ന് രാത്രി മുതല്‍ സ്തംഭിക്കും. അതിനാല്‍ എല്ലാവരും ഈ കാലയളവില്‍ വീട്ടില്‍ തന്നെ തുടരണമെന്നും ഭക്ഷണവും മരുന്നും വാങ്ങുകയല്ലാതെ പുറത്തുപോകരുതെന്നും ഗവണ്‍മെന്‍റ് മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in