Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിക്രം നിനക്ക് എല്ലാവിധ ആശംസകളും... ലാന്‍ഡറിന് ആശംസകള്‍ നേര്‍ന്ന് ഓർബിറ്റര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ISRO യുടെ ട്വീറ്റ്

വിക്രം നിനക്ക് എല്ലാവിധ ആശംസകളും... ലാന്‍ഡറിന് ആശംസകള്‍ നേര്‍ന്ന് ഓർബിറ്റര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ISRO യുടെ ട്വീറ്റ്
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂർത്തം അടുക്കവെ ശുഭപ്രതീക്ഷ പങ്കുവെച്ച് ഐ.എസ്.ആർ.ഒയുടെ ട്വിറ്റർ സന്ദേശം. ചന്ദ്രയാന്‍-2 ദൗത്യത്തിന് ആശംസ അറിയിക്കുന്നതാണ് ട്വീറ്റ്. വിക്രം ലാന്‍ഡറും ഓർബിറ്ററും തമ്മിലുള്ള സംഭാഷണം പങ്കുവെച്ചുള്ള ഐ.എസ്.ആർ.ഒയുടെ കാർട്ടൂണ്‍ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ' നീയുമൊത്തുള്ള യാത്ര മനോഹരമായിരുന്നു വിക്രം... നീ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു... എല്ലാവിധ ആശംസകളും... ' - ഓർബിറ്റര്‍ പറയുന്നു. 'തീർച്ചയായും അവിസ്മരണീയ യാത്രയായിരുന്നു അത്... ഇനി നിന്നെ ഭ്രമണപഥത്തില്‍ കണ്ടോളാം... ' - വിക്രം പ്രതികരിക്കുന്നു. https://twitter.com/isro/status/1169815188972826625 സോഫ്റ്റ് ലാന്‍ഡിംഗിനൊരുങ്ങുന്ന വിക്രം ലാന്‍ഡറിന്, ഓർബിറ്റര്‍ ആശംസകള്‍ നേരുന്ന തരത്തിലുള്ള സംഭാഷണമാണ് ഐ.എസ്.ആര്‍.ഒ ചിത്രീകരിച്ചിരിക്കുന്നത്. ഓർബിറ്ററിന്‍റെ അതേ ആശംസയാണ് ഞങ്ങള്‍ക്കും നേരാനുള്ളത് എന്ന കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ 1.53 നാണ് ചന്ദ്രയാൻ – 2 ദൗത്യത്തിന്‍റെ ഭാഗമായി വിക്രം ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിംഗ്  പ്രതീക്ഷിക്കുന്നത്. ചരിത്രദൗത്യത്തിനുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് ഐ.എസ്.ആർ.ഒ.  ബംഗളുരുവിലെ പീനിയ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് ചന്ദ്രയാന്‍-2 വിന്‍റെ നിയന്ത്രണം. നാല് ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ഈ കേന്ദ്രത്തിലെത്തും. സന്ദേശങ്ങള്‍ വിശകലനം ചെയ്താണ് ബാക്കിയുള്ള പ്രവർത്തനങ്ങള്‍ നടപ്പിലാക്കുക.

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Save your stories

Sign in