Logo
Sat, Sep 05, 2026 • 02:14 PM
LIVE TV
Watch

No business videos available

No Middle East videos available

ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടത്തിന് സെപ്റ്റംബർ 22ന് അരങ്ങൊരുങ്ങും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 05, 2026
1 min read
SHARE:
SAVE: Login to save

ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടത്തിന് സെപ്റ്റംബർ 22ന് അരങ്ങൊരുങ്ങും

ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ടി20 ക്രിക്കറ്റ് പോരാട്ടത്തിന് സെപ്റ്റംബർ 22ന് അരങ്ങൊരുങ്ങും. ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപ്പാനിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ മത്സരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘സുസുക്കി കപ്പ്’ എന്ന പേരിലാണ് ഇന്ത്യ-ജപ്പാൻ ടി20 മത്സരം സംഘടിപ്പിക്കുന്നത്. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് പിന്തുണ നൽകുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി പ്രഖ്യാപിച്ച ‘സ്പോർട്സ് 75’ പദ്ധതിയുടെ ആദ്യ ചുവടുവെപ്പായാണ് മത്സരത്തെ വിലയിരുത്തുന്നത്.

ജപ്പാനിൽ ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുന്നതിനായി ബി.സി.സി.ഐ, ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

“ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടി20 അന്താരാഷ്ട്ര മത്സരത്തിനായി ഇരു രാജ്യങ്ങളുടെയും പുരുഷ ടീമുകൾ ഒരുമിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ബി.സി.സി.ഐ ഏറെ സന്തോഷിക്കുന്നു. ഇന്ത്യൻ ടീമിനെ പുതിയൊരു ഭൂപ്രദേശത്തേക്ക് എത്തിക്കുന്നതിനൊപ്പം ജപ്പാനിലും കിഴക്കൻ ഏഷ്യയിലും ക്രിക്കറ്റിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള മികച്ച അവസരമാണിത്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ ഒരു ചുവടുവെപ്പാണ്,” സൈക്കിയ പറഞ്ഞു.

നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ ജപ്പാനിലേക്ക് ക്ഷണിക്കാൻ സാധിച്ചത് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലാണെന്ന് ജെ.സി.എ സി.ഇ.ഒ നവോക്കി മിയാജി പ്രതികരിച്ചു.

“ഈ ലക്ഷ്യത്തിനായി ഞങ്ങളോടൊപ്പം പ്രവർത്തിച്ച ബി.സി.സി.ഐയോട് നന്ദിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” മിയാജി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ആഗോള സ്വാധീനം ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള കായികബന്ധം കൂടുതൽ ശക്തിപ്പെടുത്താനും മത്സരം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10