Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന് ഇന്ന് തുടക്കം, വൈകിട്ട് 3.30ന് ഖര്‍ഗെയുടെ വസതിയിൽ

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന് ഇന്ന് തുടക്കം, വൈകിട്ട് 3.30ന് ഖര്‍ഗെയുടെ വസതിയിൽ
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതീകാത്മക മോക്ക് ഇംപീച്ച്മെന്റ് ഇന്ന്. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തില്‍ ലോക്സഭ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷത വഹിക്കും.

ഖാര്‍ഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുകയും മറ്റ് പ്രതിപക്ഷ എം.പിമാരും പ്രമുഖ നേതാക്കളും പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്യും. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ എന്നിവരും ഈ വിചാരണയില്‍ പങ്കാളികളാകും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി പ്രമേയത്തിന് മറുപടി നല്‍കിയ ശേഷം, പ്രതീകാത്മക വോട്ടെടുപ്പിലൂടെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി ഇന്ത്യാ സഖ്യം പ്രഖ്യാപിക്കും.

അതേസമയം, നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ പ്രഖ്യാപിച്ച മഹാറാലിയുടെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും മൈതാനിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ രാംലീലയില്‍ വിന്യസിക്കും. 10,000ത്തോളം അര്‍ധ സൈനികരെയും മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

ഡല്‍ഹിയിലെ പരസ്യ വിചാരണയില്‍ അഭിജീത് ദീപ്കെ അടക്കമുള്ള സിജെപി പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. രാംലീല മൈതാനത്തില്‍ നടക്കുന്ന മഹാറാലിക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കാന്‍ ഏതൊരു ജനകീയ പോരാട്ടത്തോടും സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് സിജെപി പ്രഖ്യാപനം.

വോട്ട് മോഷണ ആരോപണങ്ങളും ഇലക്ടറല്‍ ക്രമക്കേടുകളും മുന്‍നിര്‍ത്തി പോരാട്ടം ശക്തമാക്കാനാണ് സഖ്യത്തിന്റെ നീക്കം. ഇന്ത്യാ സഖ്യ എം പിമാര്‍ക്ക് പുറമെ, സഖ്യകക്ഷി നേതാക്കള്‍ വിരമിച്ച ജഡ്ജിമാര്‍, പൗരാവകാശ സംഘടന പ്രവര്‍ത്തകര്‍ , വോട്ട് നഷ് ടമായവരുടെ പ്രതിനിധികള്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in