Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എംഎല്‍എയ്ക്കെതിരെ പ്രതിഷേധിച്ചു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഗണേഷ് കുമാറിന്‍റെ പി.എയും സംഘവും, കാഴ്ചക്കാരായി പൊലീസ്

എംഎല്‍എയ്ക്കെതിരെ പ്രതിഷേധിച്ചു ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് ഗണേഷ് കുമാറിന്‍റെ പി.എയും സംഘവും, കാഴ്ചക്കാരായി പൊലീസ്
കൊല്ലം: കൊല്ലം വെട്ടിക്കവലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം. എംഎൽഎക്കെതിരെ പ്രതിഷേധിച്ചതിനാണ്  പ്രവർത്തകരെ നടുറോഡിൽ പിഎയും സംഘവും മർദിച്ചത്. എംഎൽഎയുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മർദ്ദനം. എന്നാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് പി എ ഉൾപ്പടെയുള്ള അക്രമികളെ പിടികൂടിയില്ല. കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ കോക്കാട്ട് ക്ഷീരവികസന സമിതി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യൂത്ത് കോൺഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്  അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം നടന്നത്.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in