Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പുലർച്ചയോടെ കര തൊടാൻ അർണാബ് ചുഴലിക്കാറ്റ്; 6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, 2000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത

പുലർച്ചയോടെ കര തൊടാൻ അർണാബ് ചുഴലിക്കാറ്റ്; 6 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, 2000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത
അര്‍ണാബ് ചുഴലിക്കാറ്റിന്റെ ബാഹ്യഭാഗം കരതൊട്ടതോടെ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കനത്ത മഴയും വീശിയടിക്കുന്ന കാറ്റും നാശനഷ്ടങ്ങളും വിതയ്ക്കുന്നു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം നാളെ പുലര്‍ച്ചെയോടെ പൂര്‍ണ്ണമായി കരയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. സാഹചര്യത്തിന്റെ ഭീകരത കണക്കിലെടുത്ത് ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനാഡ എന്നീ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാറ്റിന്റെ സ്വാധീനത്തില്‍ വിശാഖപട്ടണത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 206-ഓളം മരങ്ങള്‍ കടപുഴകി വീണു. കനത്ത മഴയ്ക്കും കാറ്റിനുമിടെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരു വയോധികന്‍ ദാരുണമായി മരണപ്പെട്ടു. തമിഴ്നാട് തീരത്തും കടല്‍ അതീവ പ്രക്ഷുബ്ധമായി തുടരുകയാണ്.

വന്‍ സുരക്ഷാ മുന്‍കരുതലുകളാണ് ആന്ധ്രാ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നായി ആറ് ലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി 2000-ത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


Related articles

See all
Popular News

തേനി ജില്ലാ ജയിൽ ചാട്ടം: വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; അഞ്ചുപേർക്കായി തിരച്ചിൽ ഊർജ്ജ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' മഹാറാലിക്ക് അനുമതി; കടുത്ത നിബന്ധനകളോ...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പരിപാടിക്ക് അനുമതി നിഷേധിച്ചു; കേന്ദ്ര സർക്കാരിനെതിര...

Save your stories

Sign in