തിരുവനന്തപുരം: ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കാതെ തന്നെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്താൻ സർക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിൽ 16.54 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവേ അദ്ദേഹം സഭയെ അറിയിച്ചു.
ജി.എസ്.ടി വരുമാനത്തിൽ 19 ശതമാനത്തിന്റെ റെക്കോഡ് നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. വിപണിയെ കൂടുതൽ ഉത്തേജിപ്പിച്ചുകൊണ്ട് വരുമാന വർദ്ധനവ് സാധ്യമാക്കാമെന്ന് ഈ സർക്കാർ തെളിയിച്ചിരിക്കുകയാണ്. നിലവിലെ സർക്കാർ ആറുമാസം പൂർത്തിയാകുമ്പോൾ, തങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്റെ മികച്ച ഫലമാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം'; മുഖ്യമന്ത്രി