നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് നടക്കാനിരിക്കുന്ന 'ഇന്ത്യ' സഖ്യത്തിന്റെ മഹാറാലിയിൽ പത്ത് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ് ഭാനു ഛിബ് അറിയിച്ചു. വോട്ട് മോഷണത്തിനെതിരെയും വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണമായ എസ്.ഐ.ആറിന് എതിരെയും പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ ഈ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാലി കാരണം ഡൽഹിയിലെ വ്യാപാര മേഖലയ്ക്ക് തടസ്സമുണ്ടാകുമെന്ന ബി.ജെ.പിയുടെ വാദങ്ങൾ ഉദയ് ഭാനു ഛിബ് പൂർണ്ണമായും തള്ളി. ഇത്രയധികം ആളുകൾ രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത് പ്രദേശത്തെ കച്ചവടത്തെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുകയല്ല, മറിച്ച് വ്യാപാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണിനിരക്കുമെന്ന് ഉദയ് ഭാനു ഛിബ്