തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ചയിൽ സംസ്ഥാനതല അന്വേഷണംവരും. ഏത് തലത്തിൽ പരിശോധന വേണമെന്ന് നാളത്തെ സംസ്ഥാന സമിതി തീരുമാനിക്കും. അതേസമയം സംസ്ഥാന സമിതി യോഗത്തിൽ നിന്നും സുധാകരൻ വിട്ടുനിന്നു. കൽപറ്റയിലും പാലയിലും വീഴ്ച സംഭവിച്ചില്ലെന്ന് കോട്ടയം, വയനാട് ജില്ലകളിലെ സംസ്ഥാന സമിതി അംഗങ്ങൾ വിലയിരുത്തി.