Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം" അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പൻ പ്രതികരണം; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ ചിത്രം  ‘ഐ ആം ഗെയിം" അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ബുക്കിങ്ങിന് വമ്പൻ പ്രതികരണം; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി 'ആർ.ഡി.എക്സ്' സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ഫിലിം 'ഐ ആം ഗെയിം' അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിന് വൻ പ്രതികരണം. വൈകുന്നേരം 5 മണിക്ക് ബുക്കിംഗ് ആരംഭിച്ചതോടെ മിനിറ്റുകൾക്കകം തന്നെ ചിത്രം ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടംനേടി. ചിത്രം സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 3-ന് രാവിലെ 9 മണി മുതൽ കേരളത്തിൽ ഷോകൾ ആരംഭിക്കും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ഫാൻ്റസി ത്രില്ലർ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, വിനയ് ഫോർട്ട് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി,  മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ,  മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in