മലപ്പുറം : ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് പ്രതിനിധികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പുതിയ അംഗങ്ങളായി ജനറൽ വിഭാഗത്തിൽ മുസ്ലിം ലീഗിലെ ഇസ്മായിൽ മൂത്തേടം, അഡ്വ. പി. വി. മനാഫ് അരീക്കോട്, ഫൈസൽ എടശ്ശേരി, കോൺഗ്രസിലെ കെ. ടി. അജ്മൽ, വനിതാ സംവരണ വിഭാഗത്തിൽ മുസ്ലിം ലീഗിലെ സമീറ പുളിക്കൽ, റൈഹാനത്ത് കുറുമാടൻ, കോൺഗ്രസിലെ പി. ഷഹർബാൻ, സുഭദ്ര ശിവദാസൻ, എസ്. സി സംവരണത്തിൽ മുസ്ലിം ലീഗ് പ്രതിനിധികളായ മുൻ പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ, ശ്രീദേവി പ്രാക്കുന്ന്, എന്നിവരുമാണ് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. ഒറ്റക്കൈമാറ്റ വോട്ടിങ് രീതിയിലുള്ള തെരഞ്ഞെടുപ്പിൽ ഒരാളെപ്പോലും വിജയിപ്പിക്കാനാവശ്യമായ എണ്ണം മെമ്പർമാർ ഇല്ലാത്തതിനാൽ പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ ഒരു മെമ്പർ യോഗത്തിൽ ഹാജരായില്ല.