Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് 256 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയവർ 378; ആകെ മരണം 68,130 ആയി

സംസ്ഥാനത്ത് 256 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയവർ 378; ആകെ മരണം 68,130 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 56 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,130 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 378 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 78, കൊല്ലം 27, പത്തനംതിട്ട 7, ആലപ്പുഴ 14, കോട്ടയം 49, ഇടുക്കി 9, എറണാകുളം 84, തൃശൂര്‍ 49, പാലക്കാട് 3, മലപ്പുറം 3, കോഴിക്കോട് 28, വയനാട് 15, കണ്ണൂര്‍ 8, കാസര്‍ഗോഡ് 4 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2502 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in