Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എത്ര കോട്ട കെട്ടി ഒളിച്ചിരുന്നാലും പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവും, സമരഭടന്മാർക്ക് അഭിവാദ്യങ്ങള്‍'; കെ സുധാകരന്‍ എംപി

'എത്ര കോട്ട കെട്ടി ഒളിച്ചിരുന്നാലും പ്രതിഷേധവുമായി കോണ്‍ഗ്രസ് പിന്നിലുണ്ടാവും, സമരഭടന്മാർക്ക് അഭിവാദ്യങ്ങള്‍'; കെ സുധാകരന്‍ എംപി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്ര കോട്ടകള്‍ കെട്ടി ഒളിച്ചിരുന്നാലും ഭയന്നോടിയാലും നാടിന്‍റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരൻ എംപി. നാട് കണ്ട ഏറ്റവും വലിയ കള്ളനും രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ് താങ്കളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്ന ചിത്രം പങ്കുവെച്ച് അഭിവാദ്യം അറിയിച്ചായിരുന്നു കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പിണറായി വിജയൻ , ''എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിന്‍റെ പ്രതിഷേധവുമായി കോൺഗ്രസ് പിന്നിലുണ്ടാകും". കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്. ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്‍റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ.
അതേസമയം മുഖ്യമന്ത്രിക്ക് നേരെ വധശ്രമം, ആക്രമണ ഗൂഢാലോചന, പോലീസുകാരനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിനെതിരെ  തൃക്കാക്കര പോലീസ് കേസെടുത്തത്. കാക്കനാട്ടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ്  മുഖ്യമന്ത്രിയുടെ കാറിന് നേരെ ചാടി വീണ്  മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ ഇടിച്ച് സോണി പനന്താനം പ്രതിഷേധം അറിയിച്ചത്.

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

ഓപ്പറേഷൻ തൂഫാൻ: കൊരട്ടിയിൽ വൻ ലഹരിവേട്ട; മൂന്ന് കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി, രണ്ട...

Save your stories

Sign in