Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം തീരുമാനത്തെ കോൺഗ്രസ്‌ ഒറ്റക്കെട്ടായി നേരിടും : പി.ടി തോമസ്

കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎം തീരുമാനത്തെ കോൺഗ്രസ്‌ ഒറ്റക്കെട്ടായി നേരിടും : പി.ടി തോമസ്
കെ സുധാകരനെ അക്രമിക്കാനുള്ള  സിപിഐ(എം) തീരുമാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് പിടി തോമസ് എംഎല്‍എ. തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി സമൂഹത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം സിപിഐ (എം) മുമ്പും നടത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റിന് സിപിഐ (എം) ന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. സിപിഐ (എം) കെ.പി സി.സി പ്രസിഡന്റിനെ ആക്രമിക്കാൻ നോക്കേണ്ട. സ്വയം ചികിത്സിയ്ക്കു വൈദ്യരെ എന്നേ പറയാനുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം.
1977 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപ്പറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘപരിവാർ ശക്തികളുമായി ചേർന്നിരുന്നാണ് വിജയിച്ചത്. പിണറായിക്ക്‌ എതിരെ അന്ന് സംഘപരിവാർ സ്ഥാനാർഥിയെ നിർത്തിയില്ലെന്ന് മാത്രമല്ല പ്രത്യുപകാരമായി ആർ. എസ്.എസ് നേതാവായ കെ ജി മാരാർക്ക് എതിരെ സിപിഐ (എം) ഉദുമയിൽ സ്ഥാനാർഥിയെ നിർത്തിയില്ല. തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി സമൂഹത്തിൽ ആക്ഷേപിക്കാനുള്ള ശ്രമം സിപിഐ (എം) മുമ്പും നടത്തിയിട്ടുണ്ട്. കെ പി സി സി പ്രസിഡന്റിന് സിപിഐ (എം) ന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ല. ആർ ശങ്കർ, കെ കരുണാകരൻ, ഏ. കെ ആന്റണി, ഉമ്മൻ ചാണ്ടി, വി. എം സുധീരൻ, രമേശ്‌ ചെന്നിത്തല വരെയുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തിയിട്ടുള്ള സിപിഐ (എം) ഇപ്പോൾ പുണ്യാളൻ ചമയേണ്ട. 1977 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപ്പറമ്പിൽ പിണറായി വിജയൻ അന്നത്തെ സംഘപരിവാർ ശക്തികളുമായി ചേർന്നിരുന്നാണ് വിജയിച്ചത്. പിണറായിക്ക്‌ എതിരെ അന്ന് സംഘപരിവാർ സ്ഥാനാർഥിയെ നിർത്തിയില്ലെന്ന് മാത്രമല്ല പ്രത്യുപകാരമായി ആർ. എസ്.എസ് നേതാവായ കെ ജി മാരാർക്ക് എതിരെ സിപിഐ (എം) ഉദുമയിൽ സ്ഥാനാർഥിയെ നിർത്തിയില്ല. പിണറായി വിജയന് എതിരെ ഐക്യ മുന്നണി സ്ഥാനാർഥി ആർ. എസ്. പി ലെ അബ്ദുൾ ഖാദർ ആയിരുന്നു. പിണറായിക്ക്‌ 34465 വോട്ടും അബ്ദുൾ ഖാദറിന് 300646 വോട്ടും ലഭിച്ചു. പിണറായി വിജയിച്ചത് കഷ്ടിച്ച് 4401 വോട്ടിന്. ഉദുമയിൽ കെജി മാരാർക്ക് വേണ്ടി സിപിഐ (എം) മത്സരരംഗത്ത് നിന്ന് മാറി നിന്നെങ്കിലും ഐക്യ മുന്നണി സ്വാതന്ത്ര്യനായി മത്സരിച്ച എൻ. കെ ബാലകൃഷ്ണൻ ജയിക്കുകയായിരുന്നു. മഹാത്മാജി യുടെ വധത്തിന് ശേഷം അപമാനം മൂലം പുറത്തിറങ്ങാൻ കഴിയാതിരുന്ന സംഘപരിവാർ ശക്തികൾക്ക് മാന്യത നൽകിയത് ഈ സിപിഐ (എം) സംഘപരിവാർ ബാന്ധവം ആയിരുന്നു. സത്യം ഇതായിരിക്കെ സിപിഐ (എം) കെ.പി സി.സി പ്രസിഡന്റിനെ ആക്രമിക്കാൻ നോക്കേണ്ട. സ്വയം ചികിത്സിയ്ക്കു വൈദ്യരെ എന്നേ പറയാനുള്ളു

Related articles

See all
Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Save your stories

Sign in