Logo
Sun, Jul 12, 2026 • 04:53 PM
LIVE TV
Watch

No business videos available

No Middle East videos available

നിമിഷ സജയന്റെ ‘എന്ന വിലൈ’; കേരളത്തിൽ എത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 12, 2026
1 min read
SHARE:
SAVE: Login to save

നിമിഷ സജയന്റെ ‘എന്ന വിലൈ’; കേരളത്തിൽ എത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

നിമിഷ സജയനെയും തമിഴ് താരം കരുണാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഏറ്റെടുത്തു. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളികളായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചത്. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫാമിലി ഡ്രാമയായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം, വൈകാരികമായ കഥപറച്ചിലിലൂടെയും ആകാംക്ഷ നിറഞ്ഞ അവതരണത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്ക് പുറമെ വൈ.ജി. മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ.എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടി.എസ്.ആർ. ശ്രീനിവാസ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നതും ‘എന്ന വിലൈ’യുടെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം ആൽബി ആന്റണി നിർവഹിക്കുന്നു. സംഗീതം സാം സി.എസ്., എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എം. ശിവകുമാർ, ആർട്ട് ഡയറക്ടർ കെ. ശിവകൃഷ്ണ, ആക്ഷൻ കൊറിയോഗ്രഫി പി.സി. സ്റ്റണ്ട്സ്, കോ-ഡയറക്ടർ രതീഷ്, കോസ്റ്റ്യൂം ഡിസൈനർ ആർ. മുരുഗാനന്ദം, മേക്കപ്പ് വി. ദിനേഷ് കുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സൽമാൻ കെ.എം., സ്റ്റിൽസ് കാർത്തിക് എ.കെ., പിആർഒ ശബരി എന്നിവരാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10