MIGEL URIBE| തിരഞ്ഞെടുപ്പ് റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു; നില ഗുരുതരം
Jaihind TV News Report
Jaihind TV Web Desk
June 08, 2025
1 min read
•
Updated: June 04, 2026
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിഗേല്‍ ഉറിബേയ്ക്ക് വെടിയേറ്റു. ശനിയാഴ്ച ബൊഗോട്ടയില്‍ നടന്ന റാലിക്കിടെയാണ് ആക്രമണം. പ്രസംഗത്തിനിടെയാണ് വെടിയേറ്റത്. വെടിയേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചാണ് 39 കാരനായ മിഗേല്‍ ഉറിബേയ്ക്ക് വെടിയേറ്റത്. ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏകദേശം 700,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് എക്‌സില്‍ പ്രതികരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഉറിബേ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ലൂസ് അഡ്രിയാന കാമര്‍ഗോ കാരക്കോള്‍ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡെമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ് നിലവില്‍ സെനറ്ററായ മിഗേല്‍ ഉറിബേ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10