Logo
Tue, Sep 01, 2026 • 04:20 PM
LIVE TV
Watch

No business videos available

No Middle East videos available

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കും; സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി സിജെപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 01, 2026
1 min read
SHARE:
SAVE: Login to save

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കും; സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി സിജെപി

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടന്ന സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് സെപ്റ്റംബർ 5ന് നടത്താനിരുന്ന പ്രതിഷേധ മാർച്ച് കോക്രേച്ച് ജനതാ പാർട്ടി (സിജെപി) പിൻവലിച്ചു. സിജെപി നേതാവ് സൗരവ് ദാസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ കേന്ദ്രസർക്കാരുമായി സിജെപി നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജന്തർമന്തറിലെ സമരം അവസാനിപ്പിച്ചത്. വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ഭാവിയിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക, നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ കാര്യങ്ങളിൽ കേന്ദ്രം ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങളിൽ സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ സിജെപി തീരുമാനിച്ചത്.

കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, നേരത്തെ നടന്ന ചർച്ചയിൽ തീരുമാനിച്ച മൂന്ന് കാര്യങ്ങളിലും അനുകൂല നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20നും 25നും ഇടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം സുപ്രീം കോടതി വിനിയോഗിക്കണമെന്നും ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതിനുപിന്നാലെ, കോടതിമുറിയിൽ സന്നിഹിതനായിരുന്ന സിജെപി നേതാവ് സൗരവ് ദാസിൽ നിന്ന് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി ഉറപ്പ് വാങ്ങണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ ഉറപ്പിനെ തുടർന്ന് സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ച് പിൻവലിക്കുന്നതായി സൗരവ് ദാസ് സുപ്രീം കോടതിയെ അറിയിച്ചു.


Tags
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10