Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തല്ലിയോടിച്ചിട്ടും പന്തൽ പൊളിച്ചിട്ടും പിന്മാറാതെ സി.ജെ.പി; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് ഇന്നും തുടരും

തല്ലിയോടിച്ചിട്ടും പന്തൽ പൊളിച്ചിട്ടും പിന്മാറാതെ സി.ജെ.പി; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് ഇന്നും തുടരും

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകളിലും ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി  നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ജന്തർ മന്തർ കേന്ദ്രീകരിച്ച് നടത്തുന്ന പാർലമെന്റ് മാർച്ചും സമരവും ഇന്നും തുടരുമെന്ന് സമരനേതാവ് അഭിജിത്ത് ദിപ്കെ അറിയിച്ചു.

വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സി.ജെ.പി ആഹ്വാനം ചെയ്ത 'സൻസാദ് ചലോ' മാർച്ചിൽ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പങ്കെടുത്ത്. ബാരിക്കേഡുകൾ തകർത്ത് മുന്നേറിയ സമരക്കാർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. സംഘർഷത്തിൽ പ്രക്ഷോഭകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രി വൈകി പൊലീസ് സമരവേദി നീക്കം ചെയ്തെങ്കിലും, പ്രക്ഷോഭകർ തിരികെയെത്തി വീണ്ടും താൽക്കാലിക ടെന്റുകൾ നിർമ്മിച്ചു സമരം തുടരുകയാണ്.

ജൂൺ 20-ന് ആരംഭിച്ച സമരത്തിൽ ജൂൺ 28 മുതൽ നിരാഹാരമനുഷ്ഠിച്ച സോനം വാങ്ചുക്കിന്റെ ആരോഗ്യം മോശമായതിനെ തുടർന്ന് ജൂലൈ 18-ന് പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആശുപത്രിയിലും സമരം തുടരുന്ന വാങ്ചുക്കിന് പിന്തുണയുമായി അഭിജിത്ത് ദീപ്കെ സമരവേദിയിൽ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. അക്രമങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.


Related articles

See all
Popular News

ഹർദീപ്‌സിംഗ് പുരി-എപ്സ്റ്റീൻ കൂടിക്കാഴ്ച; കേന്ദ്രമന്ത്രി എപ്സ്റ്റീനെ കണ്ടത് ഹീനമായ കുറ്റകൃ...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Save your stories

Sign in