സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതായി പാർട്ടി. ശനിയാഴ്ച രാവിലെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ട വിവരം സിജെപി തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. പിന്നീട് അരമണിക്കൂറിനകം അക്കൗണ്ട് വീണ്ടെടുക്കാൻ സാധിച്ചതായും പാർട്ടി അറിയിച്ചു.
“സിജെപിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ നീക്കം ചെയ്തു. സിജെപിയെ എതിർക്കുന്നവർ ഞങ്ങളുടെ ശബ്ദം അടിച്ചമർത്താൻ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തത് എന്തൊരു നാണക്കേടാണ്. ഭീരുത്വം നിറഞ്ഞ ഇത്തരം പ്രവൃത്തികൾക്ക് മുന്നിൽ ഞങ്ങൾ ഭയപ്പെടില്ല,” എന്നായിരുന്നു സിജെപിയുടെ എക്‌സ് പോസ്റ്റ്.
അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നിലുള്ളവരെ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ ‘ഭീരുക്കൾ’ എന്ന് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പ്രസംഗിക്കുന്നതിന് ഏകദേശം രണ്ട് മണിക്കൂർ മുമ്പാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായതെന്നും സിജെപി ആരോപിച്ചു.
ഇതിന് മുമ്പും ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സമാനമായ രീതിയിൽ നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. അക്കൗണ്ട് വീണ്ടും ലഭ്യമായതിന് പിന്നാലെ സംഭവത്തിൽ പാർട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.