Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സുരേന്ദ്രനെതിരെ ബിജെപിയില്‍ വിമർശനം ; അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന ഭാരവാഹി യോഗത്തില്‍ ആവശ്യം

സുരേന്ദ്രനെതിരെ ബിജെപിയില്‍ വിമർശനം ; അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന ഭാരവാഹി യോഗത്തില്‍ ആവശ്യം
തിരുവനന്തപുരം : ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ കെ.സുരേന്ദ്രന് വിമർശനം. പ്രവർത്തകർക്ക് നിലവിലുള്ള നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ പരാജയത്തിന്‍റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവയ്ക്കണമെന്ന് യോഗത്തിൽ ഒരുവിഭാഗം ആവശ്യപ്പെട്ടു. പ്രാദേശികതലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണം. ബൂത്ത് തലത്തിലടക്കം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭഗമായി സംസ്ഥാന പ്രസിഡന്‍റ്  ഉള്‍പ്പെടെ ഭാരവാഹികളുടെ മാറ്റം അനിവാര്യമാണെന്നും  യോഗത്തില്‍ ആവശ്യമുയർന്നു. അതേസമയം കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ. സുരേന്ദ്രന്‍ എത്തിയിരുന്നില്ല.  മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്നായിരുന്നു അന്വേഷണസംഘത്തോട് സുരേന്ദ്രന്‍റെ വിശദീകരണം.  

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in