Logo
Fri, Sep 04, 2026 • 01:00 PM
LIVE TV
Watch

No business videos available

No Middle East videos available

ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: സഹ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 04, 2026
1 min read
SHARE:
SAVE: Login to save

ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: സഹ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്

ന്യൂഡല്‍ഹി: ഫൂക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ AI2379 വിമാനം 300 അടി താഴ്ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വിമാനത്തിന്റെ സഹ പൈലറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായി എഎഐബി പ്രാഥമിക റിപ്പോര്‍ട്ട്.  ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് ക്രൂയിസ് ഘട്ടത്തിലായിരുന്ന വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. 

വിമാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ (PIC) സ്ഥിരീകരണ പരിശോധനയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത് അതീവ ഗൗരവമുള്ള കാര്യമാണെന്നും വിഷയം മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിച്ച് ഡി.ജി.സി.എ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എ.എ.ഐ.ബി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 137 യാത്രക്കാരും 6 കാബിന്‍ ക്രൂ അംഗങ്ങളും 2 വിമാന ജീവനക്കാരും അടക്കം 145 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വന്‍ അപകടത്തില്‍ നിന്നാണ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10