വണ്ടിപ്പെരിയാർ: ശബരിമല ദർശനത്തിന് പോയ അയ്യപ്പ ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ തലശ്ശേരി തോട്ടുംമ്മൽ ഭാഗം മണിക്കോത്ത് വീട്ടിൽ ദിനേശ് (55) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. സത്രം - പുല്ല്മേട് വഴി ശബരിമല ദർശനത്തിനായി പോയതായിരുന്നു ദിനേശ്
സത്രത്തിൽ നിന്ന് പുല്ല് മേടിലേക്ക് പോയ ഏഴംഗ സംഘത്തിൽപ്പെട്ടയാളായിരുന്നു ദിനേശൻ . പുല്ല്മേടിന് സമീപം സീതക്കുളത്തിന് സമീപമെത്തിയപ്പോൾ ദിനേശന് അവശനായി. തുടർന്ന് വനം വകുപ്പിൻ്റെ ആർ.ആർ.ടി .ടീം എത്തി വാഹനത്തിൽ പുല്ല്മേട്ടിലെ ആരോശ്യ വകുപ്പിൻ്റെ താത്കാലിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് വണ്ടിപ്പെരിയാറിൽ നിന്നെത്തിയ ആംബുലൻസിൽ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഈ ശബരിമല സീസൺ ആരംഭിച്ചതോട് കൂടി കുഴഞ്ഞ് വീണ് മരിക്കുന്ന മൂന്നാമത്തെ അയ്യപ്പഭക്തനാണ് ദിനേശ്.