Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

ജെറ്റ് എയർവെയ്‌സ് പുതിയ ബോയിങ് 737 മാക്‌സ് വിമാനം സ്വന്തമാക്കുന്നു

ജെറ്റ് എയർവെയ്‌സ് പുതിയ ബോയിങ് 737 മാക്‌സ് വിമാനം സ്വന്തമാക്കുന്നു
ബോയിങ് 737 മാക്‌സ് വിമാനം സ്വന്തമാക്കി ജെറ്റ് എയർവെയ്‌സ്. ഒരു ഇന്ത്യൻ വിമാനക്കമ്പനി ഈ വിമാനം സ്വന്തമാക്കുന്നത് ആദ്യമാണ്. ബോയിങ് 737ന്റെ ഏറ്റവും പരിഷ്‌കരിച്ച പതിപ്പാണ് 737 മാക്‌സ്. മെച്ചപ്പെട്ട ഇന്ധനക്ഷമതയും യാത്രാസുഖവും ഈ വിമാനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ 737 മാക്‌സ് വിമാനം ഭാവി വളർച്ചക്ക് നിർണായകമാണെന്നും പുതിയ വിമാനം അവതരിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും ജെറ്റ് എയർവെയ്‌സ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു. 119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻസാണ് ജെറ്റ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 സ്ഥലങ്ങളിലേക്ക് ജെറ്റ് എയർവെയ്‌സ് സർവീസ് നടത്തുന്നുണ്ട്. 2015ൽ ബുക്ക്‌ചെയ്ത 75 ജെറ്റുകളും ഈ വർഷം ബുക്ക്‌ചെയ്തിട്ടുള്ള 75 വിമാനങ്ങളും ചേർത്ത് 150 ബോയിങ് 737 മാക്‌സ് വിമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

Related articles

See all
Popular News

സൈബർ ആക്രമണം: ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി എസ്‌.ബി.ഐ; പണം സുരക്ഷിതമെന്ന് ബാങ്ക്

Popular News

സ്വർണ്ണവിലയിൽ വൻ ഇടിവ്; കേരളത്തിൽ പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയായി

Popular News

കേരളത്തിലെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 1275 കോടി രൂപ; അവകാശികളെ കണ്ടെത്താൻ ബാങ്കുകൾക്ക...

Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Save your stories

Sign in