Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗുണ്ടകൾക്കെതിരെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ ശക്തമാക്കി കേരള പൊലീസ്; രണ്ട് ദിവസത്തിൽ പിടിയിലായത് 501 പേർ

ഗുണ്ടകൾക്കെതിരെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ ശക്തമാക്കി കേരള പൊലീസ്; രണ്ട് ദിവസത്തിൽ പിടിയിലായത് 501 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ ഗ്രിപ്പ്’ ശക്തമാക്കി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 501 ഗുണ്ടകളെ പൊലീസ് പിടികൂടി.

കുറച്ചുനാളുകൾക്ക് മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നേരത്തെയും വ്യാപക പരിശോധനകളും നടപടികളും പൊലീസ് നടത്തിയിരുന്നു. എന്നാൽ അടുത്തിടെ അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ ഗുണ്ടകൾക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരായ നടപടികൾ കൂടുതൽ കർശനമാക്കിയതായാണ് വിവരം.

പിടിയിലായവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കർശന നിയമനടപടികൾക്ക് വിധേയരാക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, കാര്യമായ ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെ വിശദമായി പരിശോധിച്ച ശേഷം കർശന താക്കീത് നൽകി വിട്ടയക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. സമൂഹത്തിൽ ഭീതിപരത്തുന്ന ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും സ്വൈര്യവിഹാരം അവസാനിപ്പിക്കുകയാണ് ‘ഓപ്പറേഷൻ ഗ്രിപ്പ്’ വഴി പൊലീസ് ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിലും പരിശോധനകളും കസ്റ്റഡിയിലെടുക്കലും ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിൽ ഭയാന്തരീക്ഷം സൃഷ്ടിക്കുന്ന ക്രിമിനലുകളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം നിരീക്ഷണവും പരിശോധനകളും കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in