Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കൊച്ചിയില്‍ ലഹരിക്കെതിരെ ക്യാന്‍വാസ് വിരിഞ്ഞു; ആഹ്വാനവുമായി ആഭ്യന്തരമന്ത്രിയുടെ 'ഓപ്പറേഷന്‍ തൂഫാന്‍'

കൊച്ചിയില്‍ ലഹരിക്കെതിരെ ക്യാന്‍വാസ് വിരിഞ്ഞു; ആഹ്വാനവുമായി ആഭ്യന്തരമന്ത്രിയുടെ 'ഓപ്പറേഷന്‍ തൂഫാന്‍'

മയക്കുമരുന്നിന്റെ ഇരുളിൽ നിന്ന് നാടിനെ വെളിച്ചത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷന്‍ തൂഫാൻ' നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിമുക്ത കേരളമെന്ന ആശയം മുൻനിർത്തി റോട്ടറി ക്ലബ് ഓഫ് കളമശേരിയും പ്രഷ്യൻ ബ്ലൂ ആർട്ട് ഹബും സംയുക്തമായി വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ സംഘടിപ്പിച്ച 'കളേഴ്‌സ് ഓഫ് ഹോപ്' ചിത്രകലാ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളേക്കാൾ ആഴത്തിൽ ജനമനസ്സുകളിൽ സ്വാധീനമുണ്ടാക്കാൻ ചിത്രങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാൻവാസിലൂടെ കലാകാരന്മാർ നൽകുന്നത് മയക്കുമരുന്ന് മാഫിയകൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. ചടങ്ങിനിടെ ആഭ്യന്തര മന്ത്രി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകളും ഏറ്റുചൊല്ലി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കലാകാരന്മാരാണ് ലഹരിക്കെതിരെയുള്ള ഈ ചിത്രകലാ സംഗമത്തിൽ അണിനിരന്നത്. ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, ഡി.സി.പി അശ്വതി, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്കോ, റോട്ടറി ക്ലബ് ഓഫ് കളമശേരി പ്രസിഡന്റ് പോൾ സ്റ്റീഫൻ, പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ് ഡയറക്ടർ സുരേഷ് ടി.ആർ, കോർഡിനേറ്റർ ശാലിനി മേനോൻ, കൗൺസിലർ പി.എ. ചന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in