കേരളത്തില്‍ വീണ്ടും മഴ മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Jaihind Webdesk
Monday, September 24, 2018

കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളിൽ ഏഴ് മുതൽ 11 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യും. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തീസ്ഗഡ് ഭാഗത്തേക്ക് സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ മഴയ്ക്ക് ഇടയാക്കിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.