സൗദിയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

Jaihind News Bureau
Tuesday, November 12, 2019

സൗദിയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ സിവിൽ ഡിഫൻസ് വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനെത്തുടർന്ന് സൗദിയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സൗദി കാലാസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽബാഹ, മക്ക,  മദീന, തബൂക്ക്, അൽ ജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും വെള്ളിയാഴ്ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.